.
പോണ്ട് ക്രിക്ക് (ഒക്‌ലഹോമ): മാര്‍ച്ച് 17 ന് വൈകീട്ട് നോര്‍ത്ത് വെസ്റ്റേണ്‍ ഒക്‌ലഹോമയില്‍ ഉണ്ടായ വിമാനാപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
പൈലറ്റ് വില്യം ബില്‍ (58), ഭാര്യ ക്രിസ്റ്റി ബില്‍ (58), മകള്‍ റിഗന്‍ (21) എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് ഒക്‌ലഹോമ ഹൈവേ പെട്രോള്‍ സംഘം അറിയിച്ചു.
മില്‍ഫോര്‍ഡിലെ ലോബര്‍ ഫ്യൂണറല്‍ ആന്റ് ക്രിമേഷന്‍ സര്‍വീസ് ഉടമസ്ഥനാണ് വില്യം. ടെക്സസില്‍ താമസിക്കുന്ന മകളെ സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണ് കുടുംബം അപകടത്തില്‍പെട്ടത്. നെമ്പ്രങ്കയിലാണ് ഇവര്‍ താമസിക്കുന്നത്.
അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷണല്‍ സേഫ്റ്റി ബോര്‍ഡും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയര്‍ ക്രാഫ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ലെന്നും രണ്ടാഴ്ചക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്നും എന്‍.ടി.എസ്.ബി. വക്താവ് എറിക്ക് വിയ്സ് പറഞ്ഞു.
വൈകീട്ട് 4 മണിയോടെ നിയന്ത്രണം വിട്ട് വിമാനം അതിവേഗം നിലത്തുപതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങളാണ് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്നിരുന്ന ഓരോ മൃതദേഹവും പുറത്തെടുത്തത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: 3 from Nebraska dead in northwestern Oklahoma plane crash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..