-
ഡെലവെയര്‍: ഡെലവെയര്‍ ഹിന്ദു ക്ഷേത്രത്തില്‍ 25 അടി ഉയരവും 45 ടണ്‍ ഭാരവുമുള്ള ഹനുമാന്‍ പ്രതിമ സ്ഥാപിച്ചു. അമേരിക്കയിലെ അമ്പലങ്ങളില്‍ സ്ഥാപിക്കുന്ന ഏറ്റവും വലിയ പ്രതിമയാണിതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.
പത്തു ദിവസത്തെ മതപരമായ ചടങ്ങുകള്‍ക്കുശേഷമാണ് പ്രതിമ സ്ഥാപിച്ചത്. ഒരൊറ്റ ഗ്രാനൈറ്റ് റോക്കില്‍ പന്ത്രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഒരു വര്‍ഷമാണ് ഈ പ്രതിമ പൂര്‍ത്തീകരക്കാനെടുത്ത സമയം. ഈ പ്രതിമക്ക് 100000 ഡോളറാണ് ചിലവഴിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങുകളില്‍ സെനറ്റര്‍ ക്രിസ് കൂണ്‍സ്, സെനറ്റര്‍ ലോറ സ്റ്റര്‍ജിയന്‍. ഡെലവയര്‍ ലഫ്.ഗവര്‍ണര്‍ ബെഥനി ഹാള്‍, സംസ്ഥാന പ്രതിനിധി ക്രിസ്റ്റ ഗ്രിഫിറ്റി തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..