ഷൂസിനു വേണ്ടി പതിനാലുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയവരെ കണ്ടെത്തുന്നതിന് പ്രതിഫലം പ്രഖ്യാപിച്ചു


.

ഹൂസ്റ്റണ്‍: ഒരു ജോഡി ഷൂസിനുവേണ്ടി പതിനാലുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ മൂന്ന് യുവാക്കളെ കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് 25000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. ഹൂസ്റ്റണ്‍ പോലീസ് ചീഫ് ട്രോയ് ഫിന്നര്‍ മെയ് 18 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.

മെയ് 6 ന് വെസ്റ്റ് ഹൂസ്റ്റണില്‍ ടാങ്കിള്‍ വൈല്‍ഡ് സ്ട്രീറ്റില്‍ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പുറകില്‍ വെടിയേറ്റ് നിലത്തുവീണ അലക്‌സിന്റെ ശരീരത്തില്‍ നിന്നും രക്തം ഒഴുകിക്കൊണ്ടിരിക്കെ, പ്രതികളെന്ന് പോലീസ് കരുതുന്ന മൂന്ന് പേര്‍ അലക്‌സിന്റെ കാലില്‍ നിന്നും ഷൂസ് ഊരിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ വ്യക്തിയോട്‌ തനിക്ക് സംഭവിച്ചതെല്ലാം പറഞ്ഞതിനുശേഷമാണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്നും മൂന്നു യുവാക്കള്‍ ഓടിപ്പോകുന്നതായി കണ്ടുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

രണ്ടാഴ്ചയോളം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം തുടരുകയാണ്. ഒരു ജോടി ഷൂസിനുവേണ്ടി ലാമാര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചത് ക്രൂരമായി പോയെന്ന് പോലീസ് ചീഫ് പറഞ്ഞു. വെടിവെച്ചവര്‍ പരിസരത്തുതന്നെ ഉണ്ടാകുമെന്നും അവരെ പുറത്തു കൊണ്ടുവരുന്നതിന് സഹായിക്കണമെന്നും ചീഫ് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസിനെ 7133083600 നമ്പറുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: $25,000 reward offered for suspects who shot and killed 14-year-old for his shoes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented