-
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിച്ചിരുന്ന രണ്ട് ട്രാന്‍സ്‌ജെന്റര്‍ യുവതികള്‍ ലൈല(21), സെറീന(32) പ്യൂര്‍ട്ടൊ റിക്കൊ സന്ദര്‍ശിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായി.
ഏപ്രില്‍ 22 നാണ് പ്യൂര്‍ട്ടൊ റിക്കൊ ഈസ്റ്റേണ്‍ സിറ്റിയില്‍ ഇവരുടെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കാറില്‍ കണ്ടെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി ന്യൂയോര്‍ക്കിലേക്ക് തിരിക്കാനിരിക്കെയാണ് കൊല നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ടെഡി മൊറാലസ് പറഞ്ഞു. യുവതികളുമായി നല്ല അടുപ്പത്തിലായിരുന്നുവെന്നും ട്രാന്‍സ്‌ജെന്ററാണെന്ന് മനസിലായതോടെയാണ് കൊലപ്പെടുത്തിയതെന്നും പ്രതികള്‍ സമ്മതിച്ചു.
ഇവര്‍ എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. ഓട്ടോപ്‌സി റിസള്‍ട്ടിനു കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കേസന്വേഷണം എഫ്ബിഐ ഏറ്റെടുത്തതായും അധികൃതര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..