ചര്‍ച്ച് സര്‍വീസില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ്; 180 പേര്‍ ക്വാറന്റീനില്‍ പോകണം


-

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ 500 ല്‍പരം പാസ്റ്റര്‍മാര്‍ യോഗം ചേര്‍ന്ന് മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ തുറന്ന് ആരാധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ ബട്ട് കൗണ്ടിയിലെ ചര്‍ച്ച് ആരാധനയില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്ന് അവിടെ പങ്കെടുത്ത ഇരുന്നൂറിനോടടുത്ത ആളുകളോട് സ്വയം ക്വാറന്റീനില്‍ പോകണമെന്ന് ബട്ട് കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. പള്ളികള്‍ തിരക്ക് പിടിച്ച് തുറക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. ആരാധനക്കായി കൂടി വരുന്നവരുടെ എണ്ണം എത്രയായിരുന്നാലും കൊറോണ വൈറസ് വ്യാപനത്തിന് ഇടയാകരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഈ മാസാരംഭത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ചര്‍ച്ച് അസംബ്ലികള്‍ തടഞ്ഞുകൊണ്ട് ഉത്തരവിട്ടത് ശരിയാണെന്ന് ഫെഡറല്‍ ജഡ്ജി പുതിയൊരു ഉത്തരവിലൂടെ വ്യക്തമാക്കി.

മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ച പാസ്റ്റര്‍മാര്‍ തന്നെ ഫെഡറല്‍ ഗവണ്‍മെന്റിന്റെയും, ഡി.ഡി.ഡി. ഗൈഡ് ലൈന്‍സിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എന്നാല്‍ കാലിഫോര്‍ണിയ ഗവര്‍ണറുടെ സ്‌റ്റെ അറ്റ് ഹോം നീട്ടിക്കൊണ്ടുപോകുന്നതിനെ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented