.
സാം ഹൂസ്റ്റണ്‍: സാം ഹൂസ്റ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ബിരുദധാരിയായി പുറത്തിറങ്ങളുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥി എന്ന ബഹുമതി പതിനഞ്ചുകാരനായ നെഹമ്യ ജുനീല് കരസ്ഥമാക്കി.
ഹെല്‍ത്ത് സയന്‍സില്‍ പഠനം പൂര്‍ത്തിയാക്കി ഓഗസ്റ്റ് മാസം നടക്കുന്ന ബിരുദദാനചടങ്ങില്‍ നെഹമ്യ തന്റെ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും.
ഏറ്റവും വെല്ലുവിളി നിറഞ്ഞ വലിയൊരു ദൗത്യമാണ് താന്‍ ഏറ്റെടുത്തത്. അത് വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ എനിക്ക് കഴിഞ്ഞു. ഇപ്പോള്‍ എംകാറ്റിനു വേണ്ടി ശ്രമിക്കുകയാണ്.
എട്ടുവയസില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ എനിക്കൊരു കാര്‍ഡിയോളജിസ്റ്റ് ആകണമെന്നതായിരുന്നു സ്വപ്നം. സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ അതിന്റെ ആദ്യപടി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി നെഹമ്യ അവകാശപ്പെട്ടു.
എന്റെ ഈ അനുഭവം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നാം ഒന്ന് ആഗ്രഹിച്ചാല്‍ ആലക്ഷ്യം നിറവേറ്റാന്‍ കഴിയും. ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിന് നിരവധി കടമ്പകള്‍ പിന്നിടേണ്ടിവരും. എന്നാല്‍ നിരാശാജനകരാകരുതെന്നും നെഹമ്യ പറഞ്ഞു.
ഓഗസ്റ്റ് മാസം നടക്കുന്ന ബിരുദദാനചടങ്ങ് എന്റെ ജീവിത സാക്ഷാത്കാരത്തിന്റെ സുപ്രധാന ദിനമായിരിക്കാമെന്നും നെഹമ്യ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..