പതിമൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍


14-year-old St. Johns County boy charged murder in death of 13-year-old girl
സെന്റ്‌ജോണ്‍സ്(ഫ്‌ളോറിഡ): പാട്രിയറ്റ് ഓക്‌സ് അക്കാദമിയിലെ പതിമൂന്നുകാരിയായ ട്രിസ്റ്റിന്‍ ബെയ്‌ലിയെ കൊലപ്പെടുത്തിയ കേസില്‍ അക്കാദമിയിലെ പതിനാലു വയസുകാരനായ എയ്ഡന്‍ ഫസ്സിയെ പോലീസ് അറസ്റ്റ് ചെയ്തു. അതേ സ്‌കൂളില്‍ എട്ടാംഗ്രേഡ് വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. ഇരുവരും ലോങ്‌ലീഫ് പൈന്‍ പാര്‍ക്ക് വെ പാട്രിയറ്റ് ഓക്‌സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ്. സെക്കന്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ്ജിനാണ് അറസ്റ്റ് ചെയ്തതെന്ന് സെന്റ് ജോണ്‍സ് കൗണ്ടി ഷെറീഫ് ഓഫീസ് ഷെറീഫ് റോബര്‍ട്ട് ഹാര്‍ഡ് വിക്ക് മെയ് 10 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മെയ് 9 ന് പുലര്‍ച്ചെയാണ് ട്രിസ്റ്റിനെ അവസാനമായി കാണുന്നത്. പിന്നീട് കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വൈകീട്ട് ഇവരുടെ ശരീരം വൃക്ഷനിബിഡമായ സ്ഥലത്ത് കണ്ടെത്തിയതായി അവിടെ താമസിക്കുന്ന ഒരാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കണ്ടെടുത്ത മൃതദേഹം ട്രിസ്റ്റിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരണകാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. നോര്‍ത്ത് ഡര്‍ബിന്‍ പാര്‍ക്ക് വേയില്‍ നിന്നാണ് ഇവര്‍ അപ്രത്യക്ഷമായത്.

മരിച്ച ട്രിസ്റ്റിനും എയ്ഡനും സമീപവാസികളും സുഹൃത്തുക്കളുമായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത എയ്ഡനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented