തിരുവനന്തപുരം: മൃഗശാല ജീവനക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (45) ആണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

മൃഗശാലയിലെ ആനിമല്‍ കീപ്പറാണ് മരിച്ച ഹര്‍ഷാദ്. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. 

സംഭവം നടന്ന് ഉടനെ തന്നെ ഹര്‍ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Content Highlights: zoo employee died of snake bite