ഗര്‍ഭിണികളില്‍ സിക്ക പരിശോധന; രോഗം പടരുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍


വിഷ്ണു കോട്ടാങ്ങല്‍

പ്രതീകാത്മക ചിത്രം | Photo: Marvin RECINOS| AFP

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ സഹകരണവുമുണ്ടാകണമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ആദ്യമായി വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരത്ത് രോഗകാരിയായ വൈറസ് എത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 19 സാമ്പിളുകളാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചത്. ഇതില്‍ 15 പേര്‍ക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 14 പേരും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. ഇവരെല്ലാം വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ജോലിസ്ഥലത്തേക്ക് എത്തുന്നത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് രോഗനിര്‍ണയം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ സജ്ജമാക്കും. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ആലപ്പുഴ എന്നിവിടങ്ങളിലാകും സിക്ക പരിശോധന സംവിധാനങ്ങള്‍ ഒരുക്കുക.

കോവിഡ് വ്യാപനം മൂലം നിരവധി സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നത് കൊതുകുകള്‍ പെരുകാന്‍ ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ ആളുകള്‍ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. ഗര്‍ഭിണികള്‍ക്ക് രോഗം വന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കാമെന്നതിനാല്‍ ഇനിമുതല്‍ ലക്ഷണങ്ങളുമായി എത്തുന്ന ഗര്‍ഭിണികള്‍ക്ക് സിക്ക രോഗനിര്‍ണയ പരിശോധനയുമുണ്ടാകും.

രോഗം നിര്‍ണയിക്കപ്പെടുന്നതിന് മുമ്പ് തന്നെ നിരവധി ആളുകളില്‍ സിക്കരോഗ ലക്ഷണളായ ചെങ്കണ്ണ്, പനി, ത്വക്കുകളില്‍ ചുവന്ന പാട് എന്നീ ലക്ഷണങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ പനിയുമായി എത്തിയ ആളുകള്‍ക്ക് ഡെങ്കിയാണെന്ന സംശയത്തിലാണ് ചികിത്സ നല്‍കിയത്. എന്നാല്‍ രക്ത പരിശോധനയില്‍ ഡെങ്കി വൈറസ് ബാധ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പുണെ വൈറോളജി ലാബിലേക്ക് സാമ്പിള്‍ അയച്ചത്. ഇതോടെയാണ് സിക്കയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

കൊതുകുജന്യരോഗമായതിനാല്‍ തന്നെ തദ്ദേശഭരണ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും കാത്തുനില്‍ക്കാതെ സ്വന്തം വീട്ടിലും പുരയിടങ്ങളിലും കൊതുകു വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ പൊതുജനങ്ങള്‍ പരമാവധി ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക മാത്രമാണ് രോഗം പടരുന്നത് തടയാനുള്ള ഏക മാര്‍ഗം. അതുപോലെ ഗര്‍ഭിണികള്‍ക്ക് കൊതുക് കടിയേല്‍ക്കാതെ സംരക്ഷണം നല്‍കാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതും പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlights: Zika Virus Infection in Kerala; Strict measures to prevent the spread of the disease

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented