തിരുവനന്തപുരം: സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. ആറംഗ സംഘമാവും എത്തുക. സിക്ക സ്ഥിരീകരിച്ച സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും. അതിനിടെ, രോഗപ്പകര്‍ച്ച വ്യാപകമാകുന്നത് തടയാന്‍ ആവശ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ 15 പേര്‍ക്കാണ് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊതുകു വഴി പടരുന്ന രോഗമായതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നുണ്ട്. ഇത്തരമൊരു ആശങ്ക സംസ്ഥാന ആരോഗ്യ വകുപ്പിനുമുണ്ട്. അതിനിടെയാണ് കേന്ദ്ര സംഘം എത്തുന്നത്. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും രോഗപ്രതിരോധത്തിന് സംസ്ഥാനത്തെ സഹായിക്കുകയുമാണ് കേന്ദ്ര സംഘത്തിന്റെ ദൗത്യം.
നിലവില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 15 പേരില്‍ 14 ഉം സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് മറ്റാരു ആരോഗ്യ പ്രതിസന്ധി ഉണ്ടാകാതെ നോക്കേണ്ടത് ആരോഗ്യ വകുപ്പിന് നിര്‍ണായകമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് സിക്ക വൈറസ് ബാധയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
Content Highlights: Zika virus: central team to visit Kerala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..