സിക്ക വൈറസ്: കേന്ദ്രം അയച്ച വിദഗ്ധ സംഘം ഇന്നെത്തും


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈറസ് ബാധയുണ്ടായെന്ന് സംശയിക്കുന്ന രോഗലക്ഷണങ്ങള്‍ ഉള്ള കൂടുതല്‍ പേരുടെ പരിശോധന ഫലങ്ങളും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതിനിടെ സംസ്ഥാനത്ത് ആദ്യം വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കേരളത്തില്‍ 14 പേര്‍ക്ക് സിക്ക സ്ഥിരീകരിച്ചതിനെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. സ്ഥിതി നേരിട്ട് വിലയിരുത്താനെത്തുന്ന കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗപ്രതിരോധം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും.

ഗര്‍ഭാവസ്ഥയില്‍ സിക്ക സ്ഥീരീകരിക്കപ്പെട്ട യുവതിയുടെ സ്വദേശമായ പാറശാലയില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച 17 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കുടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ആരോഗ്യവകുപ്പിന് പിന്നാലെ തിരുവനന്തപുരം ജില്ലാഭരണകൂടവും സിക്ക പ്രതിരോധത്തിന് കര്‍മ്മപദ്ധതി രൂപീകരിച്ചു. ജില്ലയിലെ ലാബുകളോട് സിക്ക സംശയമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളില്‍ പനി ക്ലിനിക്കുകള്‍ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

ഈഡിസ് ഈജിപ്തി വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് വൈറസ് പരത്തുന്നത്. ഇത് കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കൊതുകു നിവാരണമുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

സിക്ക വൈറസ് പ്രതിരോധത്തിനായി ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

സിക്ക വൈറസിനെതിരായ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ നടപ്പാക്കും. കൊതുകു നിവാരണത്തിനായി വീടുകളില്‍നിന്ന് നടപടി തുടങ്ങും. ആക്ഷന്‍ പ്ലാന്‍ നടപ്പിലാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിരീക്ഷണമുണ്ടാകും. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാക്കുകയാണ് ചെയ്യുക.

സിക്കാ വൈറസ് ഗര്‍ഭിണികളെ ഗുരുതരമായി ബാധിക്കും. മറ്റുള്ളവരില്‍ രോഗ ലക്ഷണത്തിന്റെ കാഠിന്യം കുറവായിരിക്കും. ഇവര്‍ ഗര്‍ഭിണികള്‍ക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍ ആദ്യ നാല് മാസത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണം. കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍-പ്രൈവറ്റ് ആശുപത്രികളിലും സിക്ക വൈറസ് ബാധ കണ്ടെത്താനുള്ള സൗകര്യമൊരുക്കും. വാര്‍ഡ് തലത്തില്‍ നിന്ന് ഈഡിസ് കൊതുകിനെ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ കോര്‍പറേഷന്‍ പരിധിയില്‍ നിരീക്ഷണം നടത്തുകയും കൊതുകു നിവാരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും.

ഡിവിസി യൂണിറ്റിലെ സീനിയര്‍ ബയോളജിസ്റ്റിന്റെ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുനിസിപ്പല്‍ ആരോഗ്യ സേവനങ്ങള്‍ ഫോഗിംഗും സ്‌പ്രേയും നടത്തും.വാര്‍ഡ് തലത്തിലുള്ള ആരോഗ്യ ശുചിത്വ സമിതി ഉടനെ ചേരുകയും ഓരോ വീടും ഫ്‌ളാറ്റും സന്ദര്‍ശിച്ച് ഉറവിടങ്ങള്‍ കണ്ടെത്തി അത് നശിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. വീടുകളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാന്‍ ശുചിത്വ സമിതി തുടര്‍ സന്ദര്‍ശനം നടത്തും. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷാര്‍ഹമാക്കി നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.

എല്ലാ പെരിഫെറല്‍ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകള്‍ ശക്തിപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. രോഗനിര്‍ണയ കേന്ദ്രങ്ങള്‍, ഒബിജി സ്‌കാന്‍ ചെയ്യുന്ന എല്ലാ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് സെന്ററുകളും മൈക്രോസെഫാലി കേസുകളുടെ വിശദാംശങ്ങള്‍ ജില്ലാ ആര്‍സിഎച്ച് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. എല്ലാ എല്‍എസ്ജിഡി വകുപ്പുകളിലും ഇന്റര്‍സെക്ടറല്‍ ഏകോപന സമിതി യോഗം ചേരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented