-
തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ അതിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് അഡ്വ പി.സുധീര്‍. പ്രവാസികളോടുള്ള അവഗണനക്കെതിരെ യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെവിടെയുമുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 'വന്ദേ ഭാരത് മിഷന്‍' വഴി പരിശ്രമിക്കുമ്പോള്‍ കേരളം പ്രവാസികളോട് ക്രൂരതയാണ് കാണിക്കുന്നത്. ലോക കേരളസഭയുടെ പേരില്‍ കോടികള്‍ ചിലവിട്ട കേരള സര്‍ക്കാരും നോര്‍ക്കയും പ്രവാസികള്‍ക്ക് കോവിഡ് കാലഘട്ടത്തില്‍ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം.
പ്രവാസികള്‍ക്ക് യാതൊരു ഗുണവുമില്ലാത്ത നോര്‍ക്കയും ലോക കേരളസഭയും പിരിച്ചുവിടണം. ഈ മാസം 15 ന് ചാര്‍ട്ടേഡ് വിമാനം വഴി വരുന്നവര്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ മുഖ്യമന്ത്രി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വന്ദേ ഭാരത് മിഷന്‍ വഴിയുള്ളവര്‍ക്കും അത് നിര്‍ബന്ധമാക്കുക വഴി സ്വന്തമായി നിലപാടില്ലാത്ത ആളാണ് താന്‍ എന്ന് തെളിച്ചിരിക്കുകയാണ്.
മറ്റു ഒരു സംസ്ഥാനവും ഏര്‍പെടുത്താത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തി പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടുവരാതിരിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രയാഗികമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രവാസികളുടെ വരവിനെ തടയുന്നത് കൊട്ടിഘോഷിച്ച രണ്ടരലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യം എന്നത് വ്യാജമാണെന്നതിനുള്ള തെളിവാണ്.
15,000 പ്രവാസികള്‍ എത്തിയപ്പോള്‍ തന്നെ നമ്പര്‍ വണ്‍ കേരളത്തിന് താങ്ങാനായില്ലാ എന്നത് തന്നെ കേരള സര്‍ക്കാറിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം പാളിയെന്നതിന്റ തെളിവാണ്. അടിയന്തിരമായി ഈ മുട്ടാപ്പോക്ക് തീരുമാനങ്ങള്‍ പിന്‍വലിച്ച് പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍നിന്നും ആരംഭിച്ച മാര്‍ച്ച് ദേവസ്വം ജങ്ഷനില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്ന് പ്രാവശ്യം ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ആര്‍.സജിത്ത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ജെ.ആര്‍. അനുരാജ്,സംസ്ഥാന സെക്രട്ടറി അഡ്വ ബി.ജി. വിഷ്ണു എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു, ജില്ലാ നേതാക്കളായ തിരുമല ആനന്ദ്,അനൂപ്,ഉണ്ണിക്കണ്ണന്‍,ആശാനാഥ്,അഭിജിത്,കിരണ്‍ ,മണിനാട് സജി,അഖില്‍,കരമന പ്രവീണ്‍,മനുകൃഷ്ണന്‍ തമ്പി,യദുകൃഷ്ണന്‍,വിമേഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
content highlights: yuvamorcha thiruvananthapuram district committee conducts cliff house march
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..