തിരുവനന്തപുരം:  കേരളത്തില്‍ യുവമോര്‍ച്ചയുടേയും ബി.ജെ.പി യുടേയും നേതൃത്വത്തില്‍ നടക്കുന്ന സമാധാനപരമായ സമരങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തി സമരം അവസാനിപ്പിക്കാമെന്ന് പിണറായി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രി കെ.ടി ജലീലിന്റെ രാജി അനിവാര്യമാണ്. പൗരാവകാശങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റ സ്റ്റാലിനിസ്റ്റ് സമീപനം വിലപ്പോവില്ലന്നും ജനങ്ങളെ അടിമകളാക്കി ഭരിക്കാം എന്നത് വ്യാമോഹമാണന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഭുല്‍കൃഷ്ണന്റെ  നേതൃത്വത്തില്‍ നടക്കുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദ സംഘടനകളും മയക്കുമരുന്ന് സംഘങ്ങളും ഇടത് പക്ഷത്തിന്റെ ഘടകകക്ഷികളായി മാറിയിരിക്കുകയാണ്. സി.പി.എം നേതാക്കളും മക്കളും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഏജന്റായി മാറി എന്ന്  സി ആര്‍ പ്രഭുല്‍ കൃഷ്ണന്‍ പറഞ്ഞു. 

ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, കരമന ജയന്‍, വൈസ് പ്രസിഡന്റുമാരായ Dr പ്രമീള ദേവി, വി.ടി രമ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി  ശ്യാം രാജ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജെ. ആര്‍ അനുരാജ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ: ബി ജി വിഷ്ണു ഷൈന്‍ നെടും പിരിയില്‍ ,ബി ജെ പി ജില്ല ട്രഷറര്‍ നിശാന്ത് സുഗുണന്‍ ,യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ആര്‍ സജിത്ത് സെല്‍ കണ്‍വീനര്‍മാരായ ചന്ദ്രകിരണ്‍ , അഭിലാഷ് അയോദ്ധ്യ എന്നിവര്‍ സംസാരിച്ചു