തിരുവനന്തപുരം: കേരളത്തില്‍ പനി മരണങ്ങള്‍ കൂടുന്നതിന് കാരണം സര്‍ക്കാര്‍ ഏകോപനമില്ലായ്മയും പാര്‍ട്ടിവത്കരണവും ആണെന്നും സംസ്ഥാനത്തെ ആരോഗ്യ മേഖല ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാന്നും് യുവമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി ആര്‍എസ് രാജീവ്.

യുവമോര്‍ച്ച ആരോഗ്യ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ആരോഗൃ വകുപ്പ് സ്വീകരിച്ച രാഷ്ട്രിയേ്രപരിതമായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥലം മാറ്റവും പ്രിവന്റീവ് ഹെല്‍ത്ത് ഇസ്‌പെക്ടര്‍മാരുടെ എണ്ണം വെട്ടിക്കുറച്ച് ആരോഗ്യപരിപാലനബോധവത്കരണം ആശാ വര്‍ക്കേഴ്‌സിനെ ഏല്‍പ്പിച്ചതും ആരോഗ്യ മേഖലയെ കാര്യമായി ബാധിച്ചു.

 ഏപ്രില്‍ മാസത്തില്‍ നടക്കേണ്ട മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സാമ്പത്തികം ശുചിത്വമിഷന്‍ നല്‍കിയത് മെയ് മാസം മഴ ആരംഭിച്ച ശേഷമാണ് ഇതിനെക്കുറിച്ച് അനേഷിക്കണം.

സംസ്ഥാനത്തിന്റെ ജന സംഖ്യയുടെ 50 % പേര്‍ പനിബാധിതരായിമാറിയിരിക്കുകയാണ് എച്ച് 1 എന്‍ 1 ,ഡങ്കി, എലിപ്പനി മാത്രമല്ല കേരളത്തില്‍ നിന്നും തുടച്ചു മാറ്റപ്പെട്ട ഡിഫ്തീറ്റിയ രോഗം പോലും പടര്‍ന്നു പിടിക്കുകയാണ് 140 ല്‍ പരം മരണങ്ങള്‍ക്ക് ഇടയാക്കിയ ആരോഗ്യ വകുപ്പ് മരണത്തിന്റെ വ്യാപാരിയായിമാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മസ്‌ക്കറ്റ് ഹോട്ടലിനു സമീപം പോലീസ് തടഞ്ഞത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. പാലീസ് ജല പീരങ്കി പ്രയോഗിച്ചു. മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് ജെ.ആര്‍ അനുരാജ് ,സംസ്ഥാന ട്രഷര്‍ ആര്‍എസ് സമ്പത്ത് എന്നിവര്‍ സംസാരിച്ചു. മ്യൂസിയത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സംസ്ഥാന സമിതി അംഗം മണവാരി രതീഷ്, രഞ്ചിത്ത് ചന്ദ്രന്‍, അശ്വതി ജില്ലാ നേതാക്കളായ ചന്ദ്രകിരണ്‍, സതീഷ്,ഉണ്ണിക്കണ്ണന്‍, ശ്രീരാഗ്, വിഷ്ണു, സിജുമോന്‍, പ്രശാന്ത്, അനന്ദു, അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.