ഹെലികോപ്റ്റർ നീക്കം ചെയ്യുന്നു | Photo: screengrab| Mathrubhumi news
കൊച്ചി: കൊച്ചി പനക്കാട്ടെ ചതുപ്പ് നിലത്തേക്ക് അടിയന്തര ലാന്റിങ് നടത്തിയ എം.എ യൂസഫലിയുടെ ഹെലികോപ്റ്റര്‍ സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്തു. പനക്കാട്ട് നിന്നും ഇടപ്പള്ളിയിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്റര്‍ മാറ്റിയത്. അര്‍ധ രാത്രി 12 മണിയോടെ ആരംഭിച്ച ദൗത്യം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൂര്‍ത്തിയായത്.
യൂസഫലിയുടെ കൊച്ചിയിലെ വസതിയില്‍ നിന്നും ലേക്ഷോര് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി ചതുപ്പ് നിലത്തേക്ക് ഇറക്കിയത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
അപകടത്തെ തുടര്‍ന്ന് ചികിത്സ തേടിയ എം.എ യൂസഫലിയും കുടുംബവും തിരികെ അബുദാബിയിലേക്ക് പോയി. യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്.
Content Highlight: Yusuf ali's helicopter removed from marshy land at Panagad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..