കൊല്ലത്ത് കെ.എസ്.യു. പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽനിന്ന്
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ ജില്ലയിലാണ് പ്രതിഷേധങ്ങള്‍ നടന്നത്.
കൊല്ലത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു. കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞു.
പിന്നീട് പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചു. ഇതും പോലീസ് തടഞ്ഞു. ഇതിനു പിന്നാലെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുണ്ടായി. ഈ സമയത്ത് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പത്തനംതിട്ടയില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. ആറ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
കോഴിക്കോട്ടും ബി.ജെ.പി.യുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ഇന്നലെ നടത്തിയ സമരത്തിനിടെ യുവമോര്‍ച്ച നേതാക്കള്‍ക്ക് ഉള്‍പ്പെടെ പോലീസ് മര്‍ദനം ഏറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ബി.ജെ.പി. സമരം നടത്തിയത്.
കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മുതലക്കുളം മൈതാനിയില്‍നിന്നാണ് പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധവുമായാണ് എത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചായിരുന്നു ബി.ജെ.പിയുടെ സമരം.
content highlights: youthwings's of oppostion parties stages protests, demands resignation of chief minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..