ബീമിലൂടെ കയറി ആര്‍ച്ചിലൂടെ നടത്തം; വലിയഴീക്കല്‍പാലത്തില്‍ യുവാക്കളുടെ അപകടയാത്ര, സെല്‍ഫിയെടുപ്പ് 


മാതൃഭൂമി ന്യൂസ്| ആലപ്പുഴ

Image: Mathrubhumi news screengrab

വലിയഴീക്കല്‍: ആലപ്പുഴയിലെ വലിയഴീക്കല്‍ പാലത്തിന്റെ ആര്‍ച്ചിനു മുകളിലൂടെ യുവാക്കളുടെ അപകടകരമായ യാത്ര. കായലിന് കുറുകേയുള്ള, 12 മീറ്റര്‍ ഉയരമുള്ള ആര്‍ച്ചിലൂടെയാണ് യുവാക്കള്‍ കയറുന്നത്.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് വലിയഴീക്കല്‍ പാലത്തില്‍ ബൈക്കില്‍ യുവാക്കള്‍ അഭ്യാസം നടത്തിയിരുന്നു. ഇവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തതിന് പിന്നാലെയാണ് അടുത്ത പരിപാടിയുമായി യുവാക്കള്‍ എത്തിയിട്ടുള്ളത്.

കായലിന് കുറുകേ 12 മീറ്റര്‍ ഉയരത്തില്‍ 110 മീറ്റര്‍ നീളത്തിലുമുള്ള ആര്‍ച്ചിലൂടെ യുവാക്കള്‍ അപകടയാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്‌. കാലോ കയ്യോ ഒന്ന് തെറ്റിയാല്‍ വലിയ അപകടമാകും സംഭവിക്കുക. വീതി കുറഞ്ഞ ബീമിലൂടെ മുകളിലേക്ക് കയറുന്ന യുവാക്കള്‍ മുകളിലെത്തിയ ശേഷം സെല്‍ഫി എടുക്കുന്നതും പതിവാണ്.

നാടിന് ആവേശമായി നിര്‍മിച്ച വലിയഴീക്കല്‍ പാലം ഇപ്പോള്‍ ആശങ്കയായി മാറിയിരിക്കുന്ന സാഹചര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തുക മാത്രമാണ് ഇതിന് പോംവഴിയെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlights: youths climbs to arch of valiyazheekkal bridge

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented