മകളുടെ വിവാഹത്തിന് ക്ഷണിച്ചില്ല; ഗൃഹനാഥന് മര്‍ദനം, വീട് അടിച്ചുതകര്‍ത്തു; പ്രതികള്‍ റിമാന്‍ഡില്‍ 


മുരുകേഷൻ, വിഷ്ണു

ഉടുമ്പന്‍ചോല: വിവാഹത്തിന് ക്ഷണിക്കാത്തതിന്റെ വൈരാഗ്യത്തിന്, പക്ഷാഘാതംവന്ന് തളര്‍ന്നുകിടക്കുന്ന ഗൃഹനാഥന്റെ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ റിമാന്‍ഡില്‍.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കൈലാസം സ്വദേശി കല്ലാനിക്കല്‍ സേനന്റെ വീട്ടില്‍ യുവാക്കള്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സേനന്റെ ഭാര്യ ലീന, മകന്‍ അഖില്‍ എന്നിവരെ മര്‍ദിക്കുകയും വീട് അടിച്ചുതകര്‍ക്കുകയും ചെയ്തത്. സംഭവത്തില്‍ കൈലാസം മുളകുപാറയില്‍ മുരുകേഷന്‍(32), വിഷ്ണു (28) എന്നിവരെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരുമാസം മുന്‍പാണ് സേനന്റെ മകളുടെ വിവാഹം കഴിഞ്ഞത്. സേനന്റെ മകളും ഈ യുവാക്കളും സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. സേനന്റെ അയല്‍വാസികള്‍ കൂടിയായ യുവാക്കള്‍ വിവാഹത്തിന് ക്ഷണിക്കാത്തതിന്റെ കാരണം ചോദിച്ചെത്തി വീട്ടിലുണ്ടായിരുന്ന വസ്തുക്കളും ജനാലകളും അടിച്ച് തകര്‍ക്കുകയായിരുന്നു. ഇത് തടയാനെത്തിയ സേനന്റെ മകന്‍ അഖില്‍(30)ന് മര്‍ദനമേറ്റു.

മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ ലീനയേയും മര്‍ദിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ യുവാക്കളെ തടഞ്ഞുവെച്ച് ലീനയേയും അഖിലിനെയും ആശുപത്രിയില്‍ എത്തിച്ചു. ആയുധവുമായി വീട്ടില്‍ അതിക്രമിച്ച് കയറല്‍, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. ഉടുമ്പന്‍ചോല എസ്.എച്ച്.ഒ. അബ്ദുള്‍ഖനി, എ.എസ്.െഎ. ബെന്നി, സി.പി.ഒ. ടോണി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.

Content Highlights: youths attacks man and destroys house as he not invited them for his daughter marriage


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented