പ്രതീകാത്മകചിത്രം| Photo: AFP
അതിരപ്പിള്ളി: പുളിയിലപ്പാറ സെന്ററില്‍ വിനോദസഞ്ചാരികളുടെ ആകര്‍ഷണമായ മ്ലാവിനെ ഉപദ്രവിച്ച കേസില്‍ മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു.
തൃശ്ശൂര്‍ നെല്ലായി സ്വദേശി എം.എസ്. സനീഷ് (42), പാലക്കാട് സ്വദേശികളായ പള്ളത്താംപ്പിള്ളി വി. വിനോദ് (33), പുത്തന്‍കുളം ഗോപദത്ത് (30) എന്നിവരെയാണ് കൊല്ലത്തിരുമേട് ഫോറസ്റ്റ് അധികൃതര്‍ പിടികൂടിയത്.
വെള്ളിയാഴ്ച മലക്കപ്പാറയിലേക്ക് പോകുന്ന വഴിയാണ് ഇവര്‍ പുളിയിലപ്പാറയില്‍വെച്ച് മ്ലാവിനെ ഉപദ്രവിച്ചത്. ഫോട്ടോ എടുക്കുന്നതിനിടയില്‍ മ്ലാവിന്റെ കൊമ്പില്‍ ബലംപിടിച്ച് പോസ് ചെയ്യിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനായി അടുത്തുവന്ന മ്ലാവിന്റെ കൊമ്പില്‍ തൂങ്ങിയതായും പറയുന്നു.
നാട്ടുകാരിലാരോ ഇതിന്റെ വീഡിയോ എടുത്ത് ഫോറസ്റ്റ് അധികൃതര്‍ക്ക് അയച്ചുകൊടുത്തു. ഇതറിയാതെ യാത്ര തുടര്‍ന്ന സഞ്ചാരികളെ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ തടഞ്ഞു. തുടര്‍ന്ന് കൊല്ലത്തിരുമേട് ഫോറസ്റ്റ് അധികൃതരെത്തി ഇവരെ അറസ്റ്റ് ചെയ്തു.
Content Highlights: youths arrested for attacking Sambar deer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..