മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ പോലിസ് ലാത്തിവീശിയപ്പോൾ. ഫോട്ടോ: പി. കൃഷ്ണപ്രദീപ്.
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,വയനാട് തുടങ്ങി വിവിധ ജില്ലകളില്‍ യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടങ്ങളിലും പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.

കോഴിക്കോട്ട് യൂത്ത് ലീഗ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി തവണ ഗ്രനേഡും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യൂത്ത് ലീഗ് കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ് ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുന്‍വിധിയോടെയാണ് പോലീസ് പ്രവര്‍ത്തകരെ നേരിട്ടതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുവമോര്‍ച്ച പ്രവര്‍ത്തകരും കോഴിക്കോട്ട് പ്രതിഷേധിച്ചു. പോലീസിന് ബാരിക്കേഡിനു മുകളില്‍ കയറിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുമായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി.

content highlights: youth wings of opposition parties stages protest on gold smuggling case, demands cm's resignation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..