ഫർഹൽ
എടപ്പാൾ: പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി കൊടുത്ത് കെട്ടിയിട്ട് മർദിച്ച് നഗ്നനാക്കി വീഡിയോ പകർത്തിയതായി പരാതി. യു.എ.ഇ. ഐ.ഡി. അടക്കമുള്ള രേഖകളും മൊബൈൽഫോണും കവർന്നശേഷം നഗ്നനാക്കി വീഡിയോ പകർത്തിയശേഷം ഉപേക്ഷിച്ചതായാണ് പരാതി. കോലൊളമ്പ് പണ്ടാരത്തിൽ ഫർഹലിനെ(23)യാണ് പരിക്കേറ്റനിലയിൽ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞദിവസം ബൈക്കിലെത്തിയ പരിചയക്കാരായ രണ്ടുപേർ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി ലഹരി നൽകി കോലൊളമ്പ് പാടത്തുവെച്ച് പുലരുവോളം മർദിക്കുകയും പിന്നീട് ഒരുവീട്ടിലെ മുറിയിലടച്ചിട്ട് വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച് മൊബൈൽഫോണും രേഖകളും കവരുകയായിരുന്നുവെന്നുമാണ് ഫർഹൽ പറയുന്നത്. ഇരുപതോളംപേർ സംഘത്തിലുണ്ടായിരുന്നു. പിറ്റേന്നു രാത്രി പത്തോടെ കോലിക്കരയിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കുള്ള വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഘത്തിന്റെ ഭീഷണി ഭയന്ന യുവാവ് ആദ്യം ബൈക്കിൽനിന്നു വീണതാണെന്നാണ് വീട്ടുകാരോട് പറഞ്ഞതെങ്കിലും ശരീരമാസമകലം മർദിച്ച പരിക്കുകൾ കണ്ടതോടെ ഇവർ ആശുപത്രിയിലെത്തിക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിലൊരാളുടെ സഹോദരിയുമായി ഫർഹലിന് ബന്ധമുണ്ടെന്ന സംശയമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. പോലീസ് അന്വേഷണമാരംഭിച്ചു.
Content Highlights: youth was kidnapped and beaten naked
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..