വയനാട്: ലക്കിടി ഓറിയന്റല്‍ കോളേജ് വിദ്യാര്‍ഥിനിക്ക് കുത്തേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ദീപു എന്ന യുവാവിനെ പോലീസ് കസ്റ്റഡയിലെടുത്തു. പ്രണയം നിരസിച്ചതിന്‍റെ പേരില്‍ ഇയാള്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച്ച വൈകുന്നേരം കോളേജിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. പെണ്‍കുട്ടിയുടെ കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടിട്ടുണ്ട്. നിലവില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലുള്ള പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ദീപുവും നിലവില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലാണുള്ളത്.
പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടി രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിയാണ്. ദീപുവിനെ ഫെയ്‌സ്ബുക്കിലൂടെയാണ് പെണ്‍കുട്ടി പരിചയപ്പെട്ടത്. പ്രവാസിയായ ദീപു അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാന്‍ ലക്കിടിയിലെത്തുകയായിരുന്നു. ബന്ധത്തില്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച്ച ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.
സംഭവ സമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights: youth stabbed girl for refusing love in wayanad


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..