കോഴിക്കോട്: ബൈക്ക് യാത്രയ്ക്കിടെ തെറിച്ചുപോയ പേഴ്‌സ് തിരിച്ചുനല്‍കി യുവാവ് മാതൃകയായി. വേങ്ങേരി സ്വദേശിയായ അനൂപിനാണ് വലിയങ്ങാടിയില്‍ കച്ചവടം നടത്തുന്ന സൈമണിന്റെ 5,000 രൂപയടങ്ങിയ പേഴ്‌സ് കളഞ്ഞ് കിട്ടിയത്. 

സൈമണിന്റെ മകന്റെ കൈവശമുണ്ടായിരുന്ന പേഴ്‌സ് ബൈക്കില്‍ പോകവെ തെറിച്ച് പോവുകയായിരുന്നു. ഇത് പുറകിലത്തെ ബൈക്കിലുണ്ടായിരുന്ന അനൂപ് കാണുകയും  തിരിച്ച് കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കിലും പേഴ്‌സ് പോയിട്ടില്ലെന്ന് പറഞ്ഞ് സൈമണിന്റെ മകന്‍ ആദ്യം ബൈക്കോടിച്ച് വീട്ടിലേക്ക് പോയി. 

രാത്രി പേഴ്‌സിലെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കി വീണ്ടും വിളിച്ചപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട കാര്യം ഇയാള്‍ അറിഞത്. അയ്യായിരം രൂപയും സൈമണിന്റെ ഡ്രൈവിംഗ് ലൈസന്‍സും പേഴ്‌സില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മാനാഞ്ചിറയില്‍വച്ച് അനൂപ് പേഴ്‌സ് കൈമാറി.

content highlights: youth returns wallet lost during bike journey