തിരുവനന്തപുരം: യുവ എംഎല്‍എമാരെ പരസ്യമായി വിമര്‍ശിച്ച്  മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ് ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെയാണ് കെപിസിസി പ്രസിഡന്റ് വിമര്‍ശിച്ചത്. ആരെയും ചുമന്നു നടക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ലെന്നും എല്ലാവരും പാര്‍ട്ടിക്ക് താഴെയാണെന്നും അദ്ദേഹം പറഞ്ഞു.

നാവായിക്കുളം ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതില്‍ എഐസിസി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒക്ടോബര്‍ 15 ന് നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ആത്മാഭിമാനമുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അതു കൊണ്ടാണ് കേന്ദ്രനേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.