വനത്തിൽ വഴിതെറ്റി മലയിഞ്ചിയിലെത്തിയ ജോമോൻ
ചെറുതോണി: വനത്തിൽ വഴിതെറ്റിപ്പോയ യുവാവിനെ മലയിഞ്ചിയിൽനിന്ന് കണ്ടെത്തി. വാഴത്തോപ്പ് പഞ്ചായത്തിലെ ആനക്കൊമ്പൻ വ്യൂ പോയിന്റ് കാണാൻ എത്തിയ ഉപ്പുതോട് ന്യൂ മൗണ്ട് സ്വദേശി കാരഞ്ചിയിൽ ജോമോൻ ജോസഫിനെ (34) ആണ് കാണാതായത്. ജോമോനൊടൊപ്പമുണ്ടായിരുന്ന വെള്ളക്കല്ലുങ്കൽ അനീഷ് ദാസ് (30) അറിയിച്ചതനുസരിച്ച് ഇടുക്കി പോലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് രണ്ടു യുവാക്കളും ആനക്കൊമ്പൻ പാറക്കെട്ടിൽ കയറാൻ കാട്ടിലേക്കുപോയത്. ഇവിടെ വെച്ച് ജോമോനെ കാണാതായപ്പോൾ അനീഷ് ദാസ് തിരികെയെത്തി നാട്ടുകാരെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.
കാട്ടിൽ ഇരുവരും രണ്ട് വഴിക്കായി പിരിഞ്ഞ് സഞ്ചരിക്കവെ ജോമോന് വഴിതെറ്റി. ഇതിനിടെ ഫോൺ ഓഫായി. മണിക്കൂറുകൾ അലഞ്ഞുനടന്ന ഇയാൾ പിന്നീട് മലയിഞ്ചിയിൽ ചെന്നെത്തി. മലയിഞ്ചിയിലെത്തി ഫോൺ ചാർജുചെയ്ത ശേഷം സുഹൃത്തിനെ വിളിച്ചു വിവരം അറിയിച്ചു.
തുടർന്ന് ഇടുക്കിയിൽനിന്ന് പോലീസെത്തി ഇടുക്കി സ്റ്റേഷനിൽ കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തി. ഇയാളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കും.
Content Highlights: youth missed at cheruthoni forest found
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..