മലപ്പുറത്ത് നടന്ന സ്പീക്ക് യംങ് പരിപാടിയിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനമായെത്തിയതിനെ തുടർന്നുണ്ടായ സംഘർഷം
മലപ്പുറം: മലപ്പുറത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്പീക്ക് യങ് പരിപാടിക്കിടെ യൂത്ത് ലീഗ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. വെള്ളിയാഴ്ച വൈകീട്ട് ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന പരിപാടിക്കിടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്.
സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുവജനക്ഷേമ ബേര്‍ഡിന്റെ പരിപാടിക്കിടയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി എത്തുകയായിരുന്നു. സദസ്സിലെ കസേരകളും മറ്റും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമായതോടെ പോലീസ് ലാത്തിവീശി.
പോലീസ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പരിപാടി നടക്കുന്ന വേദിക്ക് പുറത്താക്കിയെങ്കിലും മുദ്രാവാക്യം വിളികളുമായി പ്രവത്തകര്‍ പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വലിയ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.
content highlights: Youth League-DYFI conflict in Malappuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..