പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തര്‍ക്കം; ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ്


ജയപ്രകാശ്| മാതൃഭൂമി

mathrubhumi news screengrab

മലപ്പുറം: മലപ്പുറം മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗില്‍ തര്‍ക്കം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെ ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തര്‍ക്കം രൂക്ഷമായതിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് നേതാക്കളെ പൂട്ടിയിട്ടു.

നിലവില്‍ വൈസ് പ്രസിഡന്റായ സുഹറാബിയെ പുതിയ പ്രസിഡന്റാക്കാമെന്ന്‌ യോഗം തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ യൂത്ത് ലീഗ് നേതാവായ അനീസ് മഠത്തിലിനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തെത്തി. അകത്ത് യോഗം പുരോഗമിക്കുമ്പോള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പുറത്ത് പ്രതിഷേധം തുടര്‍ന്നു. പിന്നാലെ മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാക്കളെ പൂട്ടിയിടുകയായിരുന്നു. പോലീസെത്തി പൂട്ട് തുറന്നാണ് നേതാക്കളെ പുറത്തെത്തിച്ചത്‌.

സുഹറാബിയെ തന്നെ പ്രസിഡന്റാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കിയ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

Content Highlights: youth league protest aganist league in malappuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented