കൊല്ലത്ത് യുവാവിനെ ബന്ധു വെട്ടിക്കൊന്നു; കൈ വെട്ടിമാറ്റി


തിലജനും സഹോദരന്മാരും ബന്ധുവായ പ്രതി സേതുവും തമ്മില്‍ നേരത്തേ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വീടുകയറി ആക്രമണമുണ്ടായിട്ടുണ്ട്.

പ്രതീകാത്മകചിത്രം | Mathrubhumi illustration

ഓയൂര്‍ (കൊല്ലം): പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. മരുതമണ്‍പള്ളി ആമ്പാടിയില്‍ തിലജനാ(44)ണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. തിലജന്റെ ബന്ധു മരുതമണ്‍പള്ളി പൊയ്കവിളവീടില്‍ സേതുവിന്റെ പേരില്‍ പൂയപ്പള്ളി പോലീസ് കേസെടുത്തു.

തിലജന്‍

പ്രതി ഒളിവിലാണ്. പൂര്‍വവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന തിലജനെ പ്രതി ആക്രമിച്ച് കൈ വെട്ടിമാറ്റി. തിലജന്‍ റോഡിനു മറുവശത്തുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ഓടിക്കയറി. പിന്നാലെവന്ന സേതു കടയ്ക്കുള്ളില്‍വെച്ചും തിലജനെ വെട്ടുകയായിരുന്നു. പോലീസെത്തി തിലജനെ പാരപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

തിലജനും സഹോദരന്മാരും ബന്ധുവായ പ്രതി സേതുവും തമ്മില്‍ നേരത്തേ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വീടുകയറി ആക്രമണമുണ്ടായിട്ടുണ്ട്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സേതു, തിലജന്റെ സഹോദരന്‍ ജലജനെ ആറുമാസംമുമ്പ് ജങ്ഷനില്‍വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനു പ്രതികാരമായി തിലജനും ജലജനും ക്വട്ടേഷന്‍ അംഗങ്ങളും ചേര്‍ന്ന് പിന്നീട് സേതുവിനെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നു പോലീസ് പറഞ്ഞു.

Content Highlights: crime beat Kollam pooyappally maruthamanpally

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented