വെടിവെച്ചത് യുവാവ് പിതാവിനെ കൊല്ലുമെന്ന സാഹചര്യത്തില്‍; അപകടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കി - പോലീസ്


സ്വന്തം ലേഖിക

ഞങ്ങളുടെ മുന്നില്‍വെച്ച് ഒരു ജീവന്‍ നഷ്ടമാവുന്നത് ആലോചിക്കാന്‍ പോലും വയ്യ, ശ്രദ്ധ തിരിക്കാന്‍ വെടിവെച്ചു

മകന്റെ കുത്തേറ്റ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് ഷാജി, ഷൈൻ

കോഴിക്കോട്: ലഹരി ഉപയോഗിച്ചെത്തി അച്ഛനമ്മമാരെ കൊല്ലാന്‍ ശ്രമിച്ച യുവാവിനെ കീഴടക്കിയത് വളരെ സാഹസികമായാണെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പോലീസ് സംഘം.

പത്തരയോടെയാണ് സംഭവമുണ്ടായ വീട്ടിലെത്തിയത്. മൂന്ന് മണിക്കൂറോളം ശ്രമിച്ചിട്ടും യുവാവിനെ അനുനയിപ്പിക്കാന്‍ ആയില്ല. ഒന്നരയായതോടെ സ്ഥിതി മാറി. പിതാവിന്റെ കഴുത്തില്‍ കത്തി വെച്ചുള്ള ഭീഷണി മുറുകി. പിതാവിനെ ഷൈന്‍ കൊല്ലുമെന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ ഷൈനിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ നിറയൊഴിക്കേണ്ടി വന്നത്.അത്രയും പോലിസുകാരുടെ മുമ്പില്‍ വെച്ച് ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന കാര്യം ചിന്തിക്കാന്‍ പറ്റുന്നതായിരുന്നില്ല. വെടിയുതിര്‍ത്താലും ആര്‍ക്കും അപകടം ഉണ്ടാവില്ലന്ന കാര്യം ഉറപ്പാക്കിയാണ് വെടിവെച്ചതെന്നും രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ട പോലീസുകാര്‍ പറയുന്നു. മറ്റ് കുറ്റകൃത്യങ്ങള്‍ക്കൊപ്പം ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങളും കൂടി വരുന്ന സാഹചര്യത്തില്‍ പൊലീസ് കൂടുതല്‍ ജാഗരൂഗരാവേണ്ടതുണ്ടെന്ന് കോഴിക്കോട് ഡിസിപി ഡോ. എ ശ്രീനിവാസ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് കോഴിക്കോട് എരഞ്ഞിപ്പാലത്ത് അതിനാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ലഹരിക്കടിമപ്പെട്ട മകന്‍ കിടപ്പുരോഗിയായ അച്ഛനേയും അമ്മയേയും കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഷൈന്‍ കുത്താന്‍വരുമ്പോള്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന അച്ഛന്‍ കട്ടിലിന്റെ മൂലയിലേക്ക് നീങ്ങുന്നുണ്ടായിരുന്നു. ആവുംവിധം തടുക്കുന്നുണ്ടായിരുന്നെങ്കിലും ബലവാനായ മകന്റെ മുന്നില്‍ അച്ഛന്റെ ചെറുത്തുനില്‍പ്പ് അധികം നീണ്ടില്ല. പോലീസ് വെടിവെച്ചിരുന്നില്ലായിരുന്നെങ്കില്‍ ഷാജിയുടെ അവസ്ഥ ഇതിലും ഗുരുതരമാകുമായിരുന്നു.

ഞായറാഴ്ച രാത്രി പത്തരയോടെ ഷൈൻ വീട്ടിൽ ബഹളംതുടങ്ങി. ഓടിക്കൂടിയവരെ കത്തിവീശി ഭീഷണിപ്പെടുത്തി അകറ്റി. അച്ഛനെയും അമ്മയെയും കുത്തിക്കൊന്നെന്ന് പറഞ്ഞ് ഷൈൻതന്നെയാണ് പോലീസിനെ വിളിച്ചത്. പോലീസെത്തുമ്പോൾ കത്തിവീശി വീടിന്റെ മുറ്റത്തുനടക്കുകയായിരുന്നു. ആദ്യം അനുനയിപ്പിച്ച് പോലീസ് മുറിയിലിട്ട് പൂട്ടിയെങ്കിലും സ്വയംകുത്തി മരിക്കുമെന്ന് പറഞ്ഞതോടെ അമ്മ വാതിൽ തുറന്നുകൊടുത്തു. തുറന്നയുടൻ ഷൈൻ അമ്മയുടെ പുറത്തും കഴുത്തിലും കുത്തി. അമ്മയെ പോലീസ് രക്ഷപ്പെടുത്തിയപ്പോൾ തൊട്ടടുത്ത മുറിയിൽ കിടക്കുന്ന അച്ഛനുനേരെ തിരിഞ്ഞു. നേരത്തേ ഷൈനിന്റെ മർദനമേറ്റ് കാലിന് പ്ലാസ്റ്ററിട്ട് കട്ടിലിൽ കിടക്കുകയായിരുന്ന ഷാജി കേണപേക്ഷിച്ചിട്ടും മകൻ ആഞ്ഞുകുത്തുകയായിരുന്നു. ഷാജിയുടെ നെഞ്ചിലും കണ്ണിന്റെ ഇടതുഭാഗത്തും കഴുത്തിലുമായി എട്ടുതവണ കുത്തിയിട്ടുണ്ട്. ഷാജിയുടെ വാരിയെല്ല് പുറത്തുവന്നു. പിന്നീട് കഴുത്തിന് കത്തിവെച്ചു. ഒടുവിൽ ഷാജി കൊല്ലപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് രണ്ടുതവണ വെടിയുതിർത്തത്. ഇതോടെ പകച്ചുപോയ ഷൈനിനെ പോലീസ് ബലംപ്രയോഗിച്ച് കീഴടക്കുകയായിരുന്നു. ആവശ്യപ്പെട്ട പണംനൽകാത്തതാണ് ക്രൂരതയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. ഷൈനിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ സബ് ഇൻസ്പെക്ടർ കൈലാസ് നാഥിന് കൈക്ക് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന പോലീസുകാർക്ക് ഷോക്കേൽക്കുകയും ചെയ്തു.

ഷൈൻ എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്നിന് അടിമയാണെന്നും ഒട്ടേറെ കേസുകളിൽ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച കുറ്റിപ്പുറത്ത്‌ പ്രശ്നങ്ങളുണ്ടാക്കിയാണ് വീട്ടിലെത്തിയത്. ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന യുവാവിനെ ഭയന്നാണ് രക്ഷിതാക്കൾ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു.

ടൈല്‍സ്‌ജോലിക്കാരനായിരുന്ന ഷൈന്‍ പിന്നീടാണ് മയക്കുമരുന്നിന് അടിമയാവുന്നത്. കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ ഭവനഭേദന കേസില്‍ അറസ്റ്റിലായി രണ്ടാഴ്ച ജയിലില്‍ കിടന്നിട്ടുണ്ട്. തൃശ്ശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലും ചേവായൂരിലും മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിനും കേസുണ്ട്.

ചേളന്നൂര്‍ സ്വദേശികളായ ഇവര്‍ മൂന്നുമാസം മുന്‍പാണ് എരഞ്ഞിപ്പാലത്ത് പാസ്പോര്‍ട്ട് ഓഫീസിനു സമീപത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്. മകളുടെ വിവാഹത്തിനുവേണ്ടി ചേളന്നൂരിലെ വീടു വില്‍ക്കേണ്ടിവന്നപ്പോള്‍ ഇവിടേക്ക് മാറുകയായിരുന്നു. നഗരത്തിലെ മയക്കുമരുന്നുസംഘത്തില്‍ ഷൈനുമുണ്ടെന്നാണ് പോലീസ് പറയുന്നത്. നടക്കാവില്‍ കഴിഞ്ഞ ദിവസം കൂട്ടക്കവര്‍ച്ചയില്‍ അറസ്റ്റിലായ അഞ്ചുപേരുടെ സംഘവുമായി ഷൈനിനും ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.

Content Highlights: Youth high on drugs stabs parents; police resort to gunfire to subdue him


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented