കിണറ്റിൽ കുടുങ്ങിയ ഗിരീഷിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുന്നു
കോഴിക്കോട്: ഫോണെടുക്കാന്‍ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. കൂട്ടാലിട പഴയ ബസ്റ്റാന്റിന് സമീപത്തെ പൊതുകിണറ്റില് കുടങ്ങിയ ഗിരീഷിനെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.
കൂട്ടാലിട പഴയ ബസ്റ്റാന്റിന് സമീപത്തെ പൊതുകിണറില് നിന്നും വെള്ളമെടുക്കുന്നതിനിടെയാണ് ഗിരീഷിന്റെ ഫോണും പേഴ്സും കിണറ്റില്‍ വീണത്. മൊബൈലും പഴ്സും തിരിച്ചെടുക്കാനായി അദ്ദേഹം കിണറ്റിലിറങ്ങി. ഏകദേശം 50 അടിയില്‍ അധികം താഴ്ചയും പകുതിയോളം വെള്ളവുമുള്ള കിണറില്‍ നിന്ന് ഗിരീഷിന് തിരിച്ചു കയറാനായില്ല.
കിണറില്‍ നിന്ന് ശബ്ദം കേട്ട നാട്ടുകാരാണ് ഒരാള്‍ കിണറ്റില്‍ അകപ്പെട്ട വിവരം പേരാമ്പ്ര ഫയര്‍ഫോഴ്സില്‍ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന റെസ്ക്യൂ നെറ്റ് താഴ്ത്തി ഗിരീഷിനെ രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസ്സര്‍മാരായ ഐ ഉണ്ണികൃഷ്ണന്, വി കെ. നൗഷാദ്, പി ആര് സത്യനാഥ്, എസ് ആര് സാരംഗ്, ഇ എം പ്രശാന്ത്, പി വി മനോജ് എന്നിവര്‍ പങ്കാളികളായി.
Content Highlights: youth got trapped in the well; rescued by fire force
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..