യുവതി ക്വാറിക്കുളത്തില്‍ മുങ്ങിമരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം


പ്രവീണ

അമ്പലവയല്‍ (വയനാട്): വികാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ യുവതി മുങ്ങിമരിച്ചു. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വികാസ് കോളനിയിലെ ഏറ്റവുംവലിയ ക്വാറിക്കുളത്തിലാണ് യുവതി മുങ്ങിമരിച്ചത്. ചീനിക്കാമൂലയില്‍ താമസിക്കുന്ന യുവതി ക്വാറിക്കുളത്തിനടുത്ത് എത്തിയശേഷം ജീവനൊടുക്കാന്‍ പോകുന്നു എന്നതരത്തില്‍ വാട്സാപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതുകണ്ടവര്‍ സഹോദരന്‍ പ്രവീണിനെ വിളിച്ചറിയിച്ചു. ഇതില്‍ പന്തികേട് തോന്നിയതോടെ പ്രവീണ്‍ അവിടേക്കെത്തി.

തന്നെദൂരെനിന്ന് കണ്ടതും സഹോദരി വെള്ളത്തില്‍ ചാടുകയായിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു. ആഴമുള്ള ഭാഗത്ത് ചാടിയ ഇവരെ രക്ഷിക്കാനായി പ്രവീണും വെള്ളത്തില്‍ ചാടി. ഒരുതവണ മുടിയില്‍ പിടിക്കാനായെങ്കിലും നീന്തല്‍ നല്ല വശമില്ലാതിരുന്ന ഇയാള്‍ക്ക് രക്ഷിക്കാനായില്ല. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറില്‍പ്പിടിച്ചാണ് പ്രവീണ്‍ കരക്കുകയറിയത്.

നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും കുളത്തിന്റെ ആഴവും അടിത്തട്ടില്‍ കരിങ്കല്ല് നിറഞ്ഞ സാഹചര്യവും കാരണം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. പത്തേകാലോടെ അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എക്‌സറേ ടെക്നീഷ്യനായ യുവതി കുടുംബത്തോടൊപ്പം കഴിഞ്ഞദിവസം ബന്ധുവീട്ടില്‍പോയി മടങ്ങിവന്നതാണ്. മരണകാരണം വ്യക്തമല്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സഹോദരി പ്രവിത.

സ്റ്റേഷന്‍ ഇന്‍ചാര്‍ജ് പി.കെ. ഭരതന്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ എന്‍. ബാലകൃഷ്ണന്‍, ഐ. ജോസഫ്, സി.ടി. സെയ്തലവി, കീര്‍ത്തിക് കുമാര്‍, പി.ഡി. അനുറാം, കെ.കെ. മോഹനന്‍, കെ. സിജു, എ.ഡി. നിബില്‍ ദാസ്, എ.ബി. വിനീത് തുടങ്ങിയവരാണ് അഗ്‌നിരക്ഷാസേനയുടെ സംഘത്തിലുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: death, suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented