
കാർത്തിക് സെൽവ
മറയൂര്‍: കാന്തല്ലൂര്‍ സന്ദര്‍ശനത്തിനായി എത്തിയ തമിഴ്നാട് യുവാവ് റിസോര്‍ട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണുമരിച്ചു. വിരുദുനഗര്‍ ശ്രീവല്ലിപുത്തൂര്‍ സ്വദേശി നാഗര്‍ സ്വാമിയുടെയും മുത്തുലക്ഷ്മിയുടെയും മകന് കാര്‍ത്തിക് സെല്‍വ(25)മാണ് മരിച്ചത്. സമീപവാസികളായ നാലു സുഹൃത്തുക്കളുമായി കാന്തല്ലൂരില്‍ ശനിയാഴ്ച മൂന്നുമണിയോടുകൂടി എത്തി റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 8.30-ന് കുളിക്കാനായി ശൗചാലയത്തില്‍ കയറിയതാണ്. അരമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. കൂട്ടുകാര്‍ കതക് തല്ലിപ്പൊളിച്ച് അകത്തുകയറി നോക്കിയപ്പോള്‍ താഴെ വീണുകിടക്കുന്നനിലയിലായിരുന്നു. ഉടനടി സഹായഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
മറയൂര്‍ പോലീസ് കേസെടുത്ത് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. അവിവാഹിതനാണ്. സഹോദരി: ഗണേശ്വരി.
Content Highlights: youth found dead in a resort toilet at idukki
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..