ഗൗതം
ആലുവ: ആലുവ മാര്‍ത്താണ്ഡ വര്‍മ പാലത്തിനു മുകളില്‍നിന്ന് പുഴയില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ സുഹൃത്ത് മരിച്ചു. ആലുവ തായിക്കാട്ടുകര എസ്.എന്‍. പുരത്ത് വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാവൂര്‍ അല്ലപ്ര നടുവിലേടത്ത് വീട്ടില്‍ ഗൗതം (17) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ 17-കാരിയുടെ പ്രണയബന്ധം തകര്‍ന്നിരുന്നു. പ്രണയ നൈരാശ്യത്തിലായ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാനെത്തിയതാണ് സുഹൃത്തായ ഗൗതം. വിഷയം സംസാരിക്കുന്നതിനിടെ സങ്കടം സഹിക്ക വയ്യാതെ പെണ്‍കുട്ടി പുഴയിലേക്ക് ചാടുകയായിരുന്നു. ഇതു കണ്ട് ഗൗതം പിന്നാലെ ചാടി.
ഇരുവരും വെള്ളത്തില്‍ വീഴുന്നതു കണ്ട മീന്‍ പിടിത്തക്കാര്‍ രക്ഷിക്കാനെത്തി. ഇരുവരെയും വെള്ളത്തില്‍നിന്ന് കരയിലെത്തിച്ചു. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗതം മരണപ്പെട്ടിരുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഗൗതം. പിതാവ്: മനോജ്, മാതാവ്: ഷേര്‍ളി, സഹോദരി: ഗൗരി. ഗൗതമിന്റെ മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Content Highlights: youth drowned to death in aluva while rescuing girl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..