തിരൂര്‍: പ്രഭാതസവാരിയ്ക്ക് പോയ യുവാവ് തീവണ്ടി തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി തറമ്മല്‍ സുനില്‍കുമാറിന്റെയും സുനിതയുടെയും മകന്‍ അജിത്ത് കുമാര്‍ (19) ആണ് മരിച്ചത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഗുഡ് ഷെഡ്ഡിനടുത്താണ് സംഭവം. 

വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷന്‍ വഴി തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് പോകുമ്പോഴാണ് ചരക്കു തീവണ്ടി തട്ടിയത്. പ്ലംബിംങ് തൊഴിലാളിയാണ്. മൃതദേഹം തിരൂര്‍ ജില്ലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.