അപകടത്തില്‍ ചോരയൊലിപ്പിച്ചുകിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് പോലീസ്; ജീവന്‍ രക്ഷിക്കാനായില്ല


അപകടത്തിൽ തകർന്ന സ്‌കൂട്ടർ, മരിച്ച ഷാനു | Screengrab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉണ്ടായ അപകടത്തില്‍ നെല്ലനാട് സ്വദേശിയായ ഷാനു (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ എംസി റോഡിലാണ് അപകടം. നൈറ്റ് പട്രോളിങ്ങിനിടെ പോലീസാണ് വഴിയില്‍ പരിക്കേറ്റ് കിടന്ന ഷാനുവിനെ കണ്ടെത്തിയത്.

ഗുരുതരമായി പരിക്കേറ്റിരുന്ന ഷാനുവിന് കണ്ടെത്തുമ്പോള്‍ ജീവനുണ്ടായിരുന്നു. ഉടനെ തന്നെ പോലീസ് ഇദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അല്‍പംകൂടി നേരത്തെ ആരെങ്കിലും ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

റോഡരികില്‍ യുവാവ് പരിക്കേറ്റ് കിടക്കുന്നത് കണ്ടിട്ടും അതുവഴി പോയ മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായിരുന്നില്ല. ചിറയിന്‍കീഴിലെ ഹോട്ടല്‍ ജീവനക്കാരനാണ് മരിച്ച ഷാനു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഷാനുവിനെ ഇടിച്ചിട്ട വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Content Highlights: accident, death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented