യാഷ് ഇൻറർനാഷണൽ ഹോട്ടലിൽ അക്രമിയെ നാട്ടുകാർ കീഴടക്കുന്നത് പുറത്തുനിന്ന് നോക്കിനിൽക്കുന്നവർ
കോഴിക്കോട്: നഗരത്തെ ഒരുമണിക്കൂറോളം മുള്‍മുനയില്‍നിര്‍ത്തി യുവാവിന്റെ പരാക്രമം. വിവിധകടകള്‍ അടിച്ചുപൊളിക്കുകയും സ്ഥാപനങ്ങളിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ചയാളുകളെ ക്രൂരമായി മര്‍ദിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി 10.45-നാണ് നഗരത്തെ വിറപ്പിച്ച സംഭവങ്ങളുടെ തുടക്കം. സ്റ്റേഡിയത്തിന് സമീപമുള്ള സ്പോര്‍ട്സ് കടയില്‍ കയറിയ യുവാവ് അവിടെയുള്ള ഉപകരണങ്ങളടക്കം നശിപ്പിക്കുകയും കട തല്ലിപ്പൊളിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസ് അക്രമിയെ തടയാന്‍ ഒരുശ്രമവും നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. പിന്നീട് അവിടെനിന്ന് നടന്നുപോയ അക്രമി സ്റ്റേഡിയം ജംങ്ഷനിലെ മില്‍മബൂത്തും അടിച്ചുതകര്‍ത്തു. തുടര്‍ന്ന് നഗരത്തിലെ യാഷ് ആഡംബരഹോട്ടലില്‍ അതിക്രമിച്ചുകടന്ന് കംപ്യൂട്ടറുകളടക്കമുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും തടയാന്‍വന്ന ജീവനക്കാരെയും നാട്ടുകാരെയും ആക്രമിക്കുകയും ചെയ്തു. ഹോട്ടലില്‍ അക്രമം നടത്തുന്ന സമയത്ത് ആളുകള്‍ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ടു. പിന്നീട് ഇയാളെ പോലീസ് ബീച്ച് ആശുപത്രിയിലെത്തിച്ചു. യുവാവ് ആശുപത്രിയിലെ ചില്ലുകളും മറ്റും തകര്‍ത്തു.
പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയായ യുവാവിന് മാനസികപ്രശ്നങ്ങളുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Content Highlights: youth destroyed shops and restaurants in kozhikode town
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..