വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുനേരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ റിമാന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദിനേയും നവീന്‍ കുമാറിനേയും ഈ മാസം 27 വരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികള്‍ നടത്തിയത് മുഖ്യമന്ത്രിയെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. ഇ.പി.ജയരാജന് തടഞ്ഞില്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയെ വധിക്കുമായിരുന്നുവെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. അതേസമയം ഒരു മൊട്ടുസൂചി പോലുമില്ലാതെ പ്രതിഷേധിച്ചവര്‍ എങ്ങനെ വധശ്രമം നത്തുമെന്ന് പ്രതിഭാഗം വാദിച്ചു.
ഇതിനിടെ പ്രതികളുടെ ജാമ്യഹര്‍ജിയില്‍ നാളെ കോടതിയില്‍ വാദം നടക്കും.
രാഷ്ട്രീയ വിരോധത്തില്‍ കുറ്റകരമായ ഗൂഡാലോചന നടത്തി മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. 'നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ' എന്ന് ആക്രേശിച്ചുകൊണ്ട് മുഖ്യമന്ത്രിക്കു നേരെ പ്രതികള്‍ പാഞ്ഞടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ചെയ്ത് കൃത്യ നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
Content Highlights: Youth congress workers Protest in flight-cm pinarayi vijayan -remanded
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..