മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍


1 min read
Read later
Print
Share

വ്യാജ വീഡിയോയിലൂടെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം അഭ്യര്‍ഥിച്ചതായും പരാതി

പ്രതീകാത്മകചിത്രം| Photo: AFP

കോഴഞ്ചേരി: മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ നിര്‍മിച്ച് സാമൂഹികമാധ്യമത്തിലൂടെ പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

ആറന്മുള എരുമക്കാട് തലക്കാട്ടുമലയില്‍ സിബിന്‍ ജോണ്‍സനെ(35) ആണ് തിരുവനന്തപുരം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആറന്മുള പോലീസിന്റെ സഹായത്തോടെ വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഫെബ്രുവരി 22-ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇയാള്‍ എഡിറ്റ് ചെയ്ത് ഒരു മാധ്യമസ്ഥാപനത്തിന്റെ വാട്ടര്‍മാര്‍ക്ക് ചേര്‍ത്ത് തയ്യാറാക്കിയെന്നും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം അഭ്യര്‍ഥിച്ച് വീഡിയോ പ്രചരിപ്പിച്ചെന്നും എഫ്‌.െഎ.ആറില്‍ പറയുന്നു.

എ.സി.പി.പി. പി.കരുണാകരന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ബിനോജാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയെയും സംസ്ഥാനസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനുംവേണ്ടി ആള്‍മാറാട്ടം നടത്തി, വ്യാജ വീഡിയോ പ്രചരിപ്പിച്ചതായാണ് കുറ്റം.

Content Highlights: youth congress worker arrested for defamatory video against chief minister pinarayi vijayan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PINARAYI

2 min

സുരക്ഷ വാക്കില്‍മാത്രം; 'ചില്ലിക്കാശ്'സുരക്ഷിതമല്ല, കരുവന്നൂര്‍ രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാട്

Sep 26, 2023


ബദിയടുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസുമായി ഇടിച്ചുതകർന്ന ഓട്ടോ

2 min

ഓട്ടോയിറക്കിയിട്ട് നാല് മാസം;അപകടത്തില്‍ തകരക്കൂട് പോലെയായി,അവസാന തുടിപ്പും റോഡില്‍ നിലച്ചു

Sep 26, 2023


sfi

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം:SFI നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Sep 26, 2023


Most Commented