തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. വനിതാ പ്രവര്‍ത്തകരാണ് മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചത്. ഉച്ചക്ക് 1.35ഓടെയായിരുന്നു സംഭവം. 

യൂത്ത് കോണ്‍ഗ്രസിന്റെ പത്തോളം പ്രവര്‍ത്തകരാണ് കെ.ടി ജലീലിന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. കന്റോണ്‍മെന്റ് ഗേറ്റിന് മുന്‍വശത്ത് സംഘടിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. 

മുദ്രാവാക്യം വിളികളുമായെത്തിയ പ്രവര്‍ത്തകര്‍ ഗേറ്റും മതിലും ചാടിക്കടക്കാന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ട് ഇവരെ തടഞ്ഞു. ഈ സമയത്ത് ഇവിടെ വനിതാ പോലീസ് ഉണ്ടായിരുന്നില്ല. പിന്നീട് വനിതാ പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

Content Highlights: Youth Congress women activists arrested for trying to break into Jaleel's residence