പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ടാക്‌സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്. 'ഇന്ധന വിലയിലെ കേന്ദ്ര - സംസ്ഥാന നികുതി ഭീകരതയ്‌ക്കെതിരെ' ഇന്നു വൈകുന്നേരം നാലുമണിക്ക് ടാക്‌സ് പേ ബാക്ക് സമരം സംഘടിപ്പിക്കുമെന്നും 1000 പമ്പുകളിലായി 5000 പേര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതി തിരികെ നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. 

36 രൂപയുടെ പെട്രോളിന് 55 രൂപയും 38.49 രൂപയുടെ ഡീസലിന് 45 രൂപയും നികുതി അടക്കേണ്ടി വരുന്നത് ഗതികേടാണെന്നും ഷാഫി കുറിപ്പില്‍ പറയുന്നു.

content highlights: youth congress tax pay back protest