എൻ.എസ്.നുസൂർ, എസ്.എം.ബാലു
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസില്‍ വാട്‌സാപ്പ് സന്ദേശം ചോര്‍ത്തല്‍ ആരോപണം നിലനില്‍ക്കെ രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കെതിരെ നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇതില്‍ നുസൂറിനെതിരെ വാട്‌സ് ആപ്പ് ചാറ്റ് പുറത്തായതിനും ബാലുവിനെതിരെ ചിന്തന്‍ ശിബിരത്തിലെ പീഡനപരാതിയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന
സംഘടനാ അച്ചടക്കം ലംഘിച്ചുതുമായി ബന്ധപ്പെട്ട് അന്വേഷണം ചൂണ്ടിക്കാട്ടിയാണ് ഇരുവരേയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതായി അറിയിച്ചത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാന്‍ കെ.എസ്.ശബരിനാഥന്‍ ആവശ്യപ്പെട്ടതിന്റെ ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്
ചിന്തന്‍ ശിബരത്തില്‍ ഉയര്‍ന്ന പീഡന പരാതിയുമായി ബന്ധപ്പെട്ട് നേരത്തെ നേതൃത്വത്തിനെതിരെ ബാലു രംഗത്തെത്തിയിരുന്നു.
Content Highlights: youth congress suspended ns nusoor and sm balu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..