യൂത്ത് കോണ്‍ഗ്രസ് നിലപാട് മാറ്റുന്നു; സാമുദായിക സംഘടനകളിലും പ്രവര്‍ത്തിക്കാം


വി. ഹരിഗോവിന്ദന്‍

ക്ഷേത്രത്തിലും പള്ളികളിലും സ്വാധീനമുണ്ടാക്കണം; നിലപാടുമാറ്റം വര്‍ഗീയത തടയാന്‍

പ്രതീകാത്മക ചിത്രം | PTI

പാലക്കാട്: ആരാധനാലയങ്ങളിലും സാമുദായികസംഘടനകളിലും വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നത് തടയാന്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവര്‍ത്തകര്‍ നേതൃപരമായ പങ്കുവഹിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രധാന പ്രവര്‍ത്തകര്‍ സാമുദായികസംഘടനകളില്‍ നേതൃസ്ഥാനത്തുണ്ടാവരുതെന്ന മുന്‍ നിലപാടും തിരുത്തുകയാണ് പാലക്കാട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലവതരിപ്പിച്ച പ്രമേയം.

സമൂഹത്തില്‍ ശക്തമാകുന്ന വര്‍ഗീയതയെ ചെറുക്കാനും അതിലേക്ക് ആകര്‍ഷിക്കപ്പെട്ടവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഇത് ഉണ്ടാവണമെന്ന് പ്രമേയം വ്യക്തമാക്കുന്നു. ആര്‍.എസ്.എസും എസ്.ഡി.പി.ഐ.യും ഉള്‍പ്പെടെയുള്ള സംഘടനകള്‍ സൃഷ്ടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നും നിര്‍ദേശമുണ്ട്.

പഠനകേന്ദ്രങ്ങള്‍ ആരംഭിക്കും

:ഓരോ മണ്ഡലത്തിലും അഞ്ചുമുതല്‍ പത്തുവരെ യൂണിറ്റുകള്‍ പുതുതായി രൂപവത്കരിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ അടിത്തറ വിപുലപ്പെടുത്തണം. പാര്‍ട്ടി ആശയങ്ങള്‍ പഠിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസും പഠനകേന്ദ്രങ്ങള്‍ ആരംഭിക്കും. പൊതുവിഷയങ്ങളില്‍ അപ്പപ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ തീരുമാനിക്കാനും പ്രവര്‍ത്തകരെ അറിയിക്കാനും കോര്‍ കമ്മിറ്റിക്ക് രൂപം നല്‍കും.

സംഘടന, സേവനവും യുവാക്കളുടെ നവ ആശയങ്ങളും, രാഷ്ട്രീയം, ഭാവി, പരിസ്ഥിതി, സമൂഹസേവനം എന്നീ വിഭാഗങ്ങളിലാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ഇതില്‍ പരിസ്ഥിതി സംബന്ധിച്ച പ്രമേയം മാത്രമാണ് അംഗങ്ങള്‍ക്കിടയില്‍ അച്ചടിച്ച് വിതരണംചെയ്തത്

യുവപരിസ്ഥിതി പ്രവര്‍ത്തകന് പുരസ്‌കാരം

പരിസ്ഥിതിസംരക്ഷണത്തിനായി പോരാടിയ പി.ടി. തോമസിന്റെ ഓര്‍മ നിലനിര്‍ത്താന്‍ മികച്ച യുവപരിസ്ഥിതി പ്രവര്‍ത്തകന് പുരസ്‌കാരം നല്‍കാന്‍' നിര്‍ദേശമുണ്ട്. 'യുവത്വം കൃഷിഭൂമിയിലേക്ക്, കൃഷിയിലൂടെ പരിസ്ഥിതിയിലേക്ക് എന്ന മുദ്രാവാക്യവുമായി തരിശുനിലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് കൃഷിയിറക്കും. പ്രസിദ്ധീകരണം മുടങ്ങിക്കിടക്കുന്ന സോഷ്യലിസ്റ്റ് യൂത്ത് എന്ന മുഖപത്രം ഓഗസ്റ്റ് മുതല്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് വരുമാനത്തിന് മാന്യമായ തൊഴിലുണ്ടാവണമെന്നും സംരംഭകത്വം പ്രോത്സാഹിപ്പിക്കണമെന്നും ഭാവിസംബന്ധിച്ച കെ.എസ്. ശബരീനാഥന്റെ നേതൃത്വത്തിലുള്ള പ്രമേയങ്ങളില്‍ നിര്‍ദേശിച്ചു.


Content Highlights: Youth congress state camp palakkad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented