സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗ ഹാളിൽ പ്രവേശിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു |ഫോട്ടോ: സി.സുനിൽ കുമാർ
കണ്ണൂര്‍: കണ്ണൂരില്‍ കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മന്ത്രി എം.വി.ഗോവിന്ദന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവേശിച്ച് പ്രതിഷേധം നടത്തിയത്. റിജില്‍ മാക്കുറ്റിയടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
രാവിലെ 11.10 ഓടെയായിരുന്നു പ്രതിഷേധം നടന്നത്. പോലീസിന് പോലും തിരിച്ചറിയാന്‍ സാധിക്കാതെ നാടകീയമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി സംസാരിക്കുന്നതിനിടെ യോഗം നടക്കുന്ന ഹാളിനുള്ളില്‍ കയറി പ്രതിഷേധിച്ചത്.
പിന്നീട് പോലീസ് എത്തി ഇവരെ തടഞ്ഞു. അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസുകാരെ കൈയേറ്റം ചെയ്തതായി പരാതി ഉയര്‍ന്നു. സിപിഎം ഗുണ്ടകള്‍ തങ്ങളുടെ പ്രവര്‍ത്തകരെ അക്രമിച്ചെന്ന് ഡിസിസി അധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപിച്ചു. യോഗം അലങ്കോലമാക്കാന്‍ കെ.സുധാകരന്‍ പറഞ്ഞയച്ച ഗുണ്ടകളെയാണ് പോലീസ് നീക്കം ചെയ്തതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും തിരിച്ചടിച്ചു.
Content Highlights : Youth Congress protests against K Rail explanatory meeting in Kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..