കൊച്ചി: മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്‍ ഐ എ ഓഫീസിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. പ്രതിഷേധമാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ പ്രതിപക്ഷ സംഘടനകളെക്കൂടാതെ മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്ന സൂചനയുമുണ്ട്.
അതേസമയം രാവിലെ ആറ് മണിയോടെയാണ് മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ ഐ എ ഓഫീസിലെത്തിയത്. ഇതിന് പിന്നാലെ കൊച്ചി ഡി സി പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് എന്‍ ഐ എ ഓഫീസിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്.
Content Highlights: Youth congress protest at NIA office Kochi