സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ട്രെയിനുകള്‍ തടഞ്ഞു


യൂത്ത്കോൺഗ്രസ് സമരത്തിൽ നിന്ന്

തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഇന്ന് ഇ.ഡി വീണ്ടും ചോദ്യംചെയ്യുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. രാജ്യത്താകമാനം ആഹ്വാനംചെയ്ത സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇ.ഡിക്കെതിരേയുള്ള പ്രതിഷേധമെന്നോണം തീവണ്ടികള്‍ തടഞ്ഞിട്ടു. ഇതോടെ തീവണ്ടികള്‍ വൈകിയോടി.

സോണിയാഗാന്ധിയുടെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെ പകപോക്കുന്നുവെന്ന് ആരോപിച്ചായിരുന്നു തീവണ്ടിതടയല്‍. കോട്ടയം, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് തീവണ്ടി തടഞ്ഞത്.

കോട്ടയത്ത് രാവിലെ 10.30 ഓടെയായിരുന്നു പ്രതിഷേധം. കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് പോലീസ് സ്‌റ്റേഷന് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് ജനശതാബ്ദി എക്‌സ്പ്രസ് അല്‍പസമയം വൈകി. പ്രവര്‍ത്തകരെ നീക്കിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. കണ്ണൂരിലും അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്റര്‍സിറ്റി എക്‌സ്പ്രസ് വൈകിയാണ് ഓടുന്നത്.

Content Highlights: Youth Congress Protest Against ED

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented