തലസ്ഥാനത്തും സംഘര്‍ഷം; കണ്ണീര്‍വാതക ഷെല്‍ വീടിനുള്ളില്‍ പതിച്ചെന്ന് പരാതി


കണ്ണീർവാതക ഷെല്ലുകൾ വീട്ടിൽ വീണതായി പരാതിപ്പെട്ട സമീപവാസി(ഇടത്ത്) സമരക്കാർക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ(വലത്ത്)

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിട്ടതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മുഖ്യമന്ത്രി വിമാനമാര്‍ഗം തലസ്ഥാനത്ത് തിരിച്ചെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനത്താവളത്തിന് സമീപം സംഘര്‍ഷമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്ത് തിരിച്ചെത്തുന്നതിന് മുന്നോടിയായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വിമാനത്താവളത്തിലേക്ക് എത്തിയത്. എന്നാല്‍ പ്രവര്‍ത്തകരെ വിമാനത്താവളത്തിന് സമീപം പോലീസ് തടഞ്ഞു. ഇതോടെയാണ് പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

അതിനിടെ, പോലീസിന്റെ കണ്ണീര്‍വാതക ഷെല്ലുകള്‍ വീട്ടിനുള്ളില്‍ പതിച്ചതായി സമീപവാസികള്‍ ആരോപിച്ചു. വിമാനത്താവളത്തിന് സമീപം താമസിക്കുന്ന സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. വീട്ടുവളപ്പിലാണ് ഷെല്‍ വീണതെന്നും വീട്ടിലുണ്ടായിരുന്ന പ്രായമായ അമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും സമീപവാസിയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. രോഗിയായ അമ്മയ്ക്ക് കണ്ണ് തുറക്കാന്‍ വയ്യെന്നും ശ്വാസതടസമുണ്ടായെന്നും ഇവര്‍ പറഞ്ഞു.


Content Highlights: youth congress protest against cm pinarayi vijayan in trivandrum airport

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented