ജോജുവിന്റെ സിനിമാ സെറ്റിലേക്ക് വീണ്ടും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അവസാനിപ്പിക്കണമെന്ന് ഫെഫ്ക


സ്വന്തം ലേഖകന്‍

കീടം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന പുത്തൻകുരിശ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്ക് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച്

കൊച്ചി: ജോജു ജോര്‍ജ് അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. കീടം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന പുത്തന്‍കുരിശ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്കാണ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

പ്രതിഷേധവുമായി എത്തിയവരെ റസ്റ്റ് ഹൗസ് ഗേറ്റിനു മുന്നില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അനൂപിന്റെ നേതൃത്വത്തില്‍ നടന്ന യോഗം യുഡിഎഫ് ചെയര്‍മാന്‍ സി.പി. ജോയ് ഉദ്ഘാടനം ചെയ്തു.

രാഹുല്‍ റെജി നായര്‍ സംവിധാനം ചെയ്ത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് കീടം. ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. സിനിമാ സെറ്റുകളിലേക്കുള്ള മാര്‍ച്ച് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കത്തയച്ചിട്ടുണ്ട്.

Content Highlights: Youth Congress march to Joju george's cinema set

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented