തൃശ്ശൂര്‍: അന്താരാഷ്ട്ര വിഷയങ്ങളില്‍ പോലും പ്രതികരിക്കാറുള്ള ഡി.വൈ.എഫ്.ഐ. വാളയാര്‍ സംഭവത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും ഭരണ വര്‍ഗത്തിനെതിരേയും പ്രതികരിക്കാതെ നാടുവിട്ടിരിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. 

ഡി.വൈ.എഫ്.ഐ.ക്കാരെ കണ്ടു കിട്ടിയാല്‍ എ.കെ.ജി. സെന്ററില്‍ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ലാലൂരിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ നഗരത്തില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചത്.

ഉഗാണ്ട, ചെക്കോസ്ലോവാക്യ, പോളണ്ട് മുതലായ രാഷ്ട്രങ്ങളില്‍ വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടാറുള്ള ഡി.വൈ.എഫ്.ഐ വാളയാര്‍ പ്രശ്‌നത്തില്‍ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നു. ഡിവൈഎഫ്‌ഐ നേതാക്കളെ എവിടെയെങ്കിലും കണ്ടുകിട്ടിയാല്‍ ഉടന്‍ എ.കെ.ജി.സെന്ററില്‍ ഏല്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

നൗഷാദ് ആറ്റുപറമ്പത്ത്,എ.ബി. അനീഷ്, പ്രഭുദാസ് പാണേങ്ങാടന്‍, ഡേവിഡ് കുര്യന്‍,ആന്റോ ചീനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: Youth Congress lookout notice for mockery of DYFI-walayar case