Photo: facebook.com/nobal.kumarpa
കൊച്ചി: വിഷുത്തലേന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വിഷുക്കൈനീട്ടമെത്തിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്. ചെറായിയിലെ 25 കുടുംബങ്ങള്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായ .പി.എ. നോബല്‍കുമാര്‍ പായസക്കിറ്റും 101 രൂപ വിഷുക്കൈനീട്ടവും എത്തിച്ചത്.
ഇത് വലിയൊരു കാര്യമല്ലെന്ന് അറിയാമെങ്കിലും ചെറിയ സഹായം കൊണ്ടെങ്കിലും അവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനാണ് ശ്രമമെന്ന് നോബല്‍ പറഞ്ഞു. കുട്ടിക്കാലത്ത് വിഷുത്തലേന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയ തന്റെ മുഖത്ത് കടക്കാരന് പറ്റുബുക്ക് എറിഞ്ഞ അനുഭവമുണ്ടെന്നും അന്ന് തനിയ്ക്ക് ചെറിയൊരു കൈനീട്ടം തരാന്‍ പോലും ആരുമുണ്ടായിരുന്നില്ലെന്നും നോബല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നോബല്‍കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:-
''കുട്ടിക്കാലത്തെ ചില നൊമ്പരങ്ങള്‍ മനസ്സില്‍ നിന്നുമായില്ല ഒരു വിഷുവിന്റെ തലേ ദിവസം വീട്ടില്‍ സാധനങ്ങള്‍ ഒന്നും ഇല്ല.കടയിലേക്ക് ചെന്നു. വിഷുവിന്റെ തലേദിവസം ആയതിനാല്‍ ആളുകള്‍ കുറച്ചുണ്ടായിരുന്നു. സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. ഓരോന്നോരോന്നായി കടക്കാരന് എടുത്തു വെച്ചു. അവസാനം കണക്കുകൂട്ടി ഇത്ര രൂപ എന്നു പറഞ്ഞു. കയ്യില്‍ ഇരുന്ന പറ്റു ബുക്കു അദ്ദേഹത്തിനുകൊടുത്തു നേരെ മുഖത്തെറിഞ്ഞു. പൈസ തരാതെ ഒരു സാധനം പോലും തരില്ല എന്നു പറഞ്ഞു. ആളുകളുടെ മുന്നില്‍ ചെറിയ കുട്ടിയായ ഞാന്‍ കരഞ്ഞുകൊണ്ട് വീട്ടിലോട്ട് ഓടി അമ്മയോട് ഏന്തി ഏന്തി കാര്യങ്ങള്‍ പറഞ്ഞു. അമ്മ എന്നെ ചേര്‍ത്തുപിടിച്ചു കരഞ്ഞുകൊണ്ട് ആശ്വസിപ്പിച്ചു. പക്ഷേ, അന്ന് ഒരു വിഷുക്കൈനീട്ടം തരാനോ പടക്കം വാങ്ങി തരാനോ ആരും ഉണ്ടായിരുന്നില്ല. സങ്കടം ഒരുപാടു ഉണ്ടായിരുന്നു. ഒരു പാട് എഴുതേണ്ടി വരും.
ഇന്നു വിഷുവിന്റെ തലേദിവസമാണ്. അതിരാവിലെ തന്നെ എന്റെ നാടായ വൈപ്പിന്‍ മണ്ഡലത്തില്‍ ചെറായിലെ ഒറ്റക്കു താമസിക്കുന്നവര്‍,കിടപ്പു രോഗികള്‍, അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ട കുരുന്നുകള്‍ ഉള്ള നേരിട്ട് അറിയാവുന പാവപ്പെട്ട 25 കുടുംബങ്ങളില്‍ എന്നാല്‍ കഴിയുന്ന ചെറിയ സഹായം നല്കി.
ഓരോ വീടുകളിലും '101' രൂപ വിഷു കൈ നീട്ടവും വിഷു പായസ കിറ്റും അതിരാവിലെ തന്നെ അവര്‍ എഴുന്നേല്‍ക്കുന്നതിനു മുന്‍പു തന്നെ വീടുകളില്‍ കൊണ്ടു പോയിവെച്ചു. അവര്‍ എഴുന്നേല്ക്കുമ്പോള് അവര്‍ക്ക് ചെറിയ ഒരു സന്തോഷം. ഇത് വലിയ കാര്യം അല്ല എന്നറിയാം. പക്ഷെ എന്നാല്‍ കഴിയുന്ന ഒരു ചെറിയ സഹായം മാത്രം. അവരുടെ മുഖത്തു വിരിയുന്ന ചെറിയ പുഞ്ചിരി എന്നും മനസ്സില്‍ ഒരുപാട് സന്തോഷം. ഏവര്‍ക്കും വിഷുദിനാശംസകള്‍''.
Content Highlights: youth congress leader nobal kumar given vishu kaineetam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..