വീട്ടുചുമരില്‍ രാഹുലും ത്രിവര്‍ണവും; ഭാരത് ജോഡോയ്ക്ക് വ്യത്യസ്തമായ പ്രചാരണം നല്‍കി നോബല്‍കുമാര്‍


അമൃത എ.യു.  

പി.എ. നോബൽ കുമാർ

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്വന്തം വീടു തന്നെ മാറ്റിയിരിക്കുകയാണ് ചെറായി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.എ. നോബല്‍ കുമാര്‍. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും കോണ്‍ഗ്രസ് ആശയങ്ങള്‍ ' കൊണ്ട് വീട് ത്രിവര്‍ണ്ണമാക്കിയും നോബല്‍ പ്രചരണം നടത്തിയിരുന്നു.

രാഹുല്‍ഗാന്ധിയുടെ ചിത്രം ചുമരില്‍ വരച്ചും ഭാരത് ജോഡോ യാത്രയുടെ വിവരങ്ങള്‍ കുറിച്ചും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുമാണ് തന്റെ വീടിന്റെ ചുമരുകളെ യാത്രയുടെ പ്രചാരണത്തിനായി മാറ്റിയിരിക്കുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടുകൂടിയായിരുന്നു വീടിനെ പെയിന്റ് ചെയ്ത് മാറ്റി എടുത്തത്.

' ഇന്ന് ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധി. ആറു മാസക്കാലം കൊണ്ട് 3571 കിലോമീറ്റര്‍ എന്നത് ഒരു ചെറിയ ദൂരമല്ല. ഇന്ത്യയിലെ ജനങ്ങളെ ഒരുമിപ്പിക്കാന്‍ വേണ്ടി, കര്‍ഷകനേയും സാധാരണക്കാരനേയും മറ്റെല്ലാ രീതിയിലും കഷ്ടപ്പെടുന്ന ജനങ്ങളെയും നേരില്‍ കണ്ട് അവരുടെ വിഷമങ്ങള്‍ മനസ്സിലാക്കി അവരെ ചേര്‍ത്തു നിര്‍ത്തി രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷയായി മാറുകയാണ്. ഇതൊരു ചരിത്ര യാത്രയാണ്, നോബല്‍ കുമാര്‍ പറഞ്ഞു.

ഇത്തരത്തില്‍ വീട് പ്രചാരണായുധമാക്കുമ്പോള്‍ സന്തോഷവും അഭിമാനവുമാണെന്നും നോബല്‍ കുമാര്‍ പറഞ്ഞു. സാധിക്കുമെങ്കില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്ന് നിന്ന് ഒരു ഫോട്ടോ എടുക്കണമെന്ന വലിയ ആഗ്രഹമുണ്ടെന്നും നോബല്‍കുമാര്‍ പറഞ്ഞു.

അതേസമയം രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഒന്‍പതാം ദിവസമായ ശനിയാഴ്ച, യാത്ര ആലപ്പുഴ ജില്ലയിലേക്ക് കടന്നു. രാവിലെ ഏഴിന് കൊല്ലം ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്ത് വെച്ച് രാഹുല്‍ ഗാന്ധിയെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിച്ചു.

Content Highlights: youth congress leader nobal kumar and his different style of campaigning for bharat jodo yatra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented